Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി

പാമ്ബു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നിര്‍ണ്ണായക ഹര്‍ജികള്‍ പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേള്‍ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഹര്‍ജികള്‍ ഇനി ജൂലൈ ഏഴിന് കോടതി പരിഗണിക്കും.

തുടര്‍ച്ചയായ തവണകളിലാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. കഴിഞ്ഞ ജനുവരി 12ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നും സമയക്കുറവ് തടസ്സമായിരുന്നു. അതിന് മുന്‍പ് ഒക്ടോബറില്‍ കേസ് വന്നപ്പോള്‍ എസ്.എഫ്.ഐ.ഒ , കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്കായി അഭിഭാഷകര്‍ ഹാജരാകാതിരുന്നതും നടപടികള്‍ വൈകാന്‍ കാരണമായി. ജൂലൈ ഏഴിന് കേസ് പരിഗണിക്കുമ്ബോള്‍ വിഷയത്തില്‍ അന്തിമവാദം ആരംഭിക്കാനാണ് സാധ്യത.

കമ്ബനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്ബനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new