Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഹാജരാകും..മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറയണം..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഹാജരാകും..മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറയണം..

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടില്‍ എല്ലാം അപ്രത്യക്ഷം..! സീറ്റില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാർ

"ഇനി എത്ര സമയമെടുക്കും? ..''പിതാവിന്റെ സംസ്കാര ചടങ്ങിനെത്താൻ പോലും സമയമില്ലാത്ത മക്കള്‍..വീഡിയോ കോളിലൂടെയാണ് അന്ത്യകർമ്മങ്ങള്‍ കണ്ടത്..

ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഇതാദ്യമായി അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങള്‍..എന്ത് സംഭവിച്ചു..?

സി പി പി യുടെ സമരം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എല്ലാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . അതിനെല്ലാം നിരവധി കാഴ്ചക്കാരും ഉണ്ടായിരുന്നു . എന്നാല്‍ അതിലൊരു വീഡിയോ കാണാതായി . ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട റീല്‍സ് വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഭീമനായ 'മെറ്റ'യോട് കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ പ്രതിനിധികള്‍ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നില്‍ ഹാജരാകും.

മെറ്റ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് ഹാജരാകുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയില്‍ സർക്കാർ വിരുദ്ധ പോസ്റ്റുകള്‍ക്ക് ബോധപൂർവ്വം കൂടുതല്‍ പ്രചാരം നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്രം വിശദീകരണം തേടും.മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്നും പ്രശ്നം മാപ്പപേക്ഷയില്‍ ഒതുങ്ങില്ലെന്നും സമിതി അംഗങ്ങള്‍ പറഞ്ഞിരുന്നു. വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു കൊണ്ടെന്നാണ് മെറ്റയുടെ വിശദീകണം..കഴിഞ്ഞ ജൂലൈ 28-നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഫെയ്‌സ്ബുക്ക് റീല്‍ അഞ്ചു മണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

രാജ്യത്തെ പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നുള്ള വീഡിയോ തന്നെ നീക്കം ചെയ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം മെറ്റയുടെ യു.എസ്. ആസ്ഥാനത്തുനിന്നുള്ള ആഗോള ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്‌ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ യു.എസ്. ആസ്ഥാനത്തുനിന്നുള്ള നയരൂപീകരണ വിദഗ്ദ്ധരും ഉന്നത ഉദ്യോഗസ്ഥരുമാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ന്യൂഡല്‍ഹിയിലെത്തിയിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new