Sunday, 19 Jan, 6.55 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
പ്രമുഖ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു; 10000 രൂപ പിഴ ഈടാക്കി

മൂന്നാര്‍ ടൗണ്‍ പഴയമൂന്നാര്‍ എന്നിവിടങ്ങളില്‍ സബ് കളക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ഒപ്പം ഇവരില്‍ നിന്നും പിഴയും ഈടാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായിട്ടായിരുന്നു സംഘം മൂന്നാര്‍ ടൗണില്‍ പരിശോധന തുടങ്ങിയത്

പഴയമൂന്നാര്‍ മൂലക്കടയില്‍ നടത്തിയ പരിശോധനയില്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു . മാത്രമല്ല സമീപത്തുള്ള പ്രമുഖ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണവും പ്ലാസ്റ്റിക്കും പിടിച്ചെടുക്കുകയും ചെയ്‌തു . ഇവരില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി. 15 വരെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും തുടര്‍ന്നാല്‍ ചിലര്‍ ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top