Saturday, 14 Dec, 5.47 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം

പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം

പരാതികളില്ലാതെയായിരുന്നു ആദ്യ ഘട്ട നവീകരണം. അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ പമ്ബിംങ്ങ് സെറ്റുകള്‍ വേര്‍പ്പെടുത്തി പുതുക്കുന്ന ജോലികള്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് . പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെയാണ് രണ്ട് പ്ലാന്റുകളിലേയും ജോലികള്‍ തീര്‍ത്ത് പമ്ബിംങ്ങ് തുടങ്ങിയത്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തി തുടങ്ങി. ഇന്ന് രാത്രിയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളമെത്തും. നാളെ രാത്രിയോടെ കുടിവെള്ളവിതരണം പൂര്‍വ്വ സ്ഥിതിയിലാകും എന്ന് അധികൃതര്‍ അറിയിച്ചു

രണ്ടാം ഘട്ട നവീകരണം നടക്കുന്ന ജനുവരി നാലിന് പതിനാറ് മണിക്കൂര്‍ നേരത്തേക്ക് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും .തുടര്‍ന്ന് ജനുവരി പതിനൊന്നിന് മൂന്നാം ഘട്ടവും ഫെബ്രുവരി രണ്ടിന് നാലാം ഘട്ടവും പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. ...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 57 വാര്‍ഡുകളില്‍ ഇന്നലെ ഉച്ചമുതല്‍ ജലവിതരണം മുടങ്ങിയിരുന്നു .. ഓരോ വാര്‍ഡിലും മൂന്ന് വീതം ടാങ്കറുകള്‍ വഴി കുടിവെള്ളമെത്തിച്ചിരുന്നു. അവശ്യ കാര്യങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം ഒരുക്കി നഗരസഭയും വാട്ടര്‍ അതോറിറ്റിയും കുടിവെള്ള പ്രശ്നം പരാതികളില്ലാതെ പരിഹരിച്ചു ..അടുത്ത രണ്ടു ഘട്ടങ്ങളിലും ഇതേ തയ്യാറെടുപ്പുകളോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കും എന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top