Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച്‌ ദൃക്‌സാക്ഷി.! MLA ആശുപത്രിയില്‍ ..! ജനങ്ങള്‍ പ്രാർത്ഥനയില്‍

റഡാർ ചിത്രങ്ങള്‍ കണ്ട് ഞെട്ടി 25 പേർ മരിച്ചു..!അബിൻ വർക്കി ആശുപത്രിയില്‍..ആറന്മുള മുങ്ങുന്നു അടുത്ത മണിക്കൂറില്‍ കൊടും മഴ..

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയാഘോഷത്തോടനുബന്ധിച്ച്‌ ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരി മഠത്തില്‍ നടക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും....

പാലക്കാട്ടെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പൂവാട്ടുപറമ്പ് സ്വദേശി ഹര്‍ഷാദ് എന്ന സാബുവിനെയാണ് മാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസും കോഴിക്കോട് െ്രെകം സ്‌ക്വാഡും ചേര്‍ന്ന് വയനാട്ടില്‍നിന്നും പിടികൂടിയത്.

സംഭവം നടന്ന ജൂലായ് 11 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും പോലീസിനെ കണ്ടതോടെ ഹര്‍ഷാദ് ഓടി രക്ഷപ്പെട്ടു. പിന്നീടാണ് ഇയാള്‍ വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

ഇവിടെവെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായ ഹര്‍ഷാദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. നേരത്തെയും കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഹര്‍ഷാദ്.

പാലക്കാട്ടെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടാന്‍ എത്തിയ പാലക്കാട്ടെ എസ്‌ഐടി സംഘത്തിന് നേരെയായിരുന്നു നേരത്തെ ആക്രമണം നടന്നത്. പെരുവയല്‍ കൊടശ്ശേരി താഴത്തെവില്ലയില്‍വെച്ച്‌ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു.

അന്നുതന്നെ മറ്റ് നാല് പ്രതികളായ കാസര്‍കോട് നീലേശ്വരം സ്വദേശി ആട് ഷമീര്‍, ഒറ്റപ്പാലം സ്വദേശി വിഷ്ണു സല്‍മാന്‍, കൊട്ടാരക്കര സ്വദേശി ഡേവിഡ് കാര്‍മല്‍ അലക്‌സ്, മാവൂര്‍ കുതിരാടം സ്വദേശി ജാസ്‌മോന്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട ഹര്‍ഷാദ് കൂടി പിടിയിലായതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും പോലീസിന്റെ വലയിലായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new