പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. അവർ കൃത്യമായി അംശാദായം അടയ്ക്കുന്നുണ്ട്. എന്നിട്ടും രണ്ട് മാസമായി പെൻഷൻ നല്‍കുന്നില്ല. എല്‍ഡിഎഫ് ഭരിച്ച 10 വർഷം പെൻഷൻ മുടങ്ങിയിരുന്നില്ല.
60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്കാണ് പ്രവാസി വെല്‍ഫെയർ ബോർഡ് വഴി പെൻഷൻ നല്‍കുന്നത്. എന്നാല്‍ യുഡിഎഫ് സർക്കാർ വന്ന ശേഷം പെൻഷൻ മുടങ്ങിയ അവസ്ഥയിലാണ്. ഇത് എത്രയും വേഗം പരിഹരിക്കണമെന്നാണ് റിയാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

