Dailyhunt
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയില്‍ അമിതവേഗതയില്‍ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേല്‍ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച്‌ പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

അമരാവതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റിലായി. അമരാവതി സ്വദേശിയായ അയന്‍ അഹമ്മദ് തന്‍വീര്‍ ആണ് പോലീസിന്റെ പിടിയിലായത്.

പ്രതിയുടെ പക്കല്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേതടക്കം 350ലധികം അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. വന്‍തോതില്‍ പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കി ചൂഷണം ചെയ്തിരുന്നതായാണ് പ്രാഥമിക വിവരം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഭീഷണിപ്പെടുത്തി ഇരയാക്കിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

പ്രതിക്ക് പിന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉണ്ടോ എന്നും മറ്റാരെങ്കിലും ഈ ചതിക്കുഴിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new