Saturday, 08 Aug, 4.17 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
'പൂര്‍ണമായും ഫലപ്രദമായ'ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിന്‍ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിന്‍ ആണ് ഇത്

'പൂര്‍ണമായും ഫലപ്രദമായ' ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിന്‍ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിന്‍ ആണ് ഇത് . സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇന്‍സ്റ്റിറ്റ്യട്ട് വികസിപ്പിച്ച കൊവിഡ്-19 വാക്സിന്‍ ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യകാര്യ സഹമന്ത്രി ഒലെഗ് ഗ്രിഡ്നേവ്പ്രഖ്യാപിച്ചു. ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് അന്തിമ അനുമതി നല്‍കുന്നത്.

തങ്ങള്‍ വികസിപ്പിച്ച പ്രതിരോധ വാക്സിന്‍്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായി രണ്ട് ദിവസം മുന്‍പ് റഷ്യന്‍ ആരോഗ്യമന്ത്രിയായ മിഖൈല്‍ മുറഷ്കോ വ്യക്തമാക്കിയിരുന്നു. കൊവിഡ്-19നെതിരെ തങ്ങളുടെ വാക്സിന് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

ഓഗസ്റ്റ് മാസത്തില്‍ തന്നെ രാജ്യത്തെ ഡോക്ടര്‍മാരെയും അധ്യാപകരെയും വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ഒക്ടോബറില്‍ നടക്കുന്ന വാക്സിനേഷന്‍ പദ്ധതിയില്‍ രാജ്യത്തെ ജനങ്ങളെയെല്ലാം വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി... അതേസമയം, റഷ്യയുടെ വാക്സിന്‍ ഗവേഷണം സംബന്ധിച്ചു ലോകാരോഗ്യ സംഘടനാ ഉള്‍പ്പടെ സംശയമുന്നയിച്ചിട്ടുണ്ട്

ജൂണ്‍ പകുതിയോടെ രാജ്യത്തെ ഏഴു കേന്ദ്രങ്ങളിലാണ് വാക്സിന്‍്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ലോകത്ത് പത്തോളം വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിനു ഒരുങ്ങുകയാണ് . അവരെയെല്ലാം കടത്തിവെട്ടിയാണ് നിര്‍ണായക പ്രഖ്യാപനവുമായി റഷ്യ എത്തിയിരിക്കുന്നത് . യുഎസിനും ബ്രസീലിനും ഇന്ത്യയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമാണ് റഷ്യയെന്നാണ് വേള്‍ഡോമീറ്റര്‍ കണക്കുകള്‍.

യുഎസിനെ പിന്നിലാക്കി ചന്ദ്രനില്‍ മനുഷ്യരെയെത്തിച്ച സ്പുട്നിക് ദൗത്യവുമായാണ് റഷ്യയുടെ വാക്സിന്‍ വികസനത്തെ സിശേഷിപ്പിക്കുന്നത് ..വാക്സിന്‍ ദൗത്യത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന സ്ഥാപനത്തിന്‍്റെ തലവന്‍ കിറില്‍ ദിമിത്രേവ് ആണ് വാക്സിന്‍ പുറത്തിറക്കുന്നത് ഒരു സ്പുട്നിക് നിമിഷമാകുമെന്നു പറഞ്ഞത്

നവംബര്‍ മൂന്നിനു മുന്‍പായി യുഎസില്‍ കൊവിഡ് വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്‍്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്സിനും യുഎസ് കമ്ബനിയായ മോഡേണയുടെ വാക്സിനുമാണ് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നില്‍. ചൈനീസ് കമ്ബനിയുടെ വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്

റഷ്യന്‍ വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നു കണ്ടെത്തിയാല്‍ പോലും അത് സുരക്ഷിതമാണെന്ന് ലോകരോഗ്യ സംഘടനയും മറ്റും പറയാന്‍ സാധ്യതയില്ലെന്നും റഷ്യന്‍ സര്‍ക്കാര്‍ വാക്‌സിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രീയകള്‍ യാഥാര്‍ഥ്യത്തെ മൂടിവയ്ക്കുന്നതാണെന്നും ആകാശത്തു നിന്ന് മാന്ത്രിക മരുന്നു വീണു കിട്ടിയെന്നു പറഞ്ഞാലും, അതു സുരക്ഷിതമാണോ എന്ന കാര്യത്തിനായിരിക്കും ശാസ്ത്ര ലോകം ഊന്നല്‍ നല്‍കുക എന്നും ഗവേഷകര്‍ പറയുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top