പാസഞ്ചർ ട്രെയിനുകളിലും അണ്‍റിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസണ്‍ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതല്‍ പുതിയ റെയില്‍ വണ്‍ ആപ്പ് നിലവില്‍വരും. നിലവിലെ യു.ടി.എസ് ഓണ്‍ മൊബൈല്‍ ആപ്പ് മാർച്ച് ഒന്നുമുതല്‍ പിൻവലിക്കുമെന്ന് റെയില്‍വേ .
യു.ടി.എസ് ആപ്പ് വാലറ്റില്‍ ബാലൻസ് തുക ഉണ്ടെങ്കില്‍ അത് റെയില്‍ വണ്‍ ആപ്പിലും ഉപയോഗിക്കാൻ കഴിയും. റെയില്‍ വണ്‍ ആപ്പില്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാവുന്നതാണ്.

