Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നു; അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

രാജ്യത്ത് കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നു; അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

വിദ്യാർഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച്‌ ധനമന്ത്രി

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍

രാജ്യത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു . അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസമില്‍ മരണസംഖ്യ 87 . 7 ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളുടെ ജീവിതം ദുസ്സഹമാണ് .

നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യം . കാർഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു. ഒഡീഷയിലെ നാല് ജില്ലകളിലും പ്രളയ ഭീഷണിയിലാണ്. ഉത്തർപ്രദേശ്, ബീഹാർ, ഡല്‍ഹി-എൻസിആർ എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .

ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്‌ ഡല്‍ഹിയിലും നോയിഡയിലെ സമീപ ജില്ലകളിലും മണിക്കൂറില്‍ 35 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത .

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് നാല് സംസ്ഥാനങ്ങളില്‍ റെഡ് അലേർട്ടും ആറ് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേർട്ടുമാണ് കേന്ദ്രകാലാസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new