Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

രാജ്യത്തെ ഒരുകോടി യുവാക്കള്‍ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി രാജ്യവ്യാപകമായി സൗജന്യ ഓണ്‍ലൈൻ പരിശീലന സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

80ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്

ശൗര്യ ചക്ര മേജര്‍ തരുണ്‍ വാസുദേവന് , കീര്‍ത്തിചക്ര ഒമ്പതു പേര്‍ക്ക്; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു

എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. ഡല്‍ഹി ഹൈക്കോടതി, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഭീഷണിയുയര്‍ന്നത്. 'ഉച്ചയ്ക്ക് 2.11 ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം' എന്ന തലക്കെട്ടോടെയാണ് ഇമെയില്‍ സന്ദേശമെത്തിയത്. 'ഖാലിസ്ഥാന്‍' എന്ന പേരില്‍ വന്ന സന്ദേശത്തില്‍ മറ്റിടങ്ങളില്‍ സ്ഫോടനം നടത്തുന്നതിന്റെ പദ്ധതികളും വിവരിച്ചിട്ടുണ്ട്.

ഡല്‍ഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും സന്ദേശത്തില്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് 2.11 ഹൈക്കോടതിയിലും ഒരുമണിക്കൂറിനുശേഷം ജില്ലാ കോടതികളിലും സ്‌ഫോടനം നടക്കും. ഡല്‍ഹി കോടതികളിലെ കേസുകളുടെ പ്രതികരണമായാണ് സ്‌ഫോടനം. സിഖുകള്‍ക്കെതിരായ കേസുകള്‍ മാത്രമാണ് ഡല്‍ഹി കോടതികള്‍ കേള്‍ക്കുന്നത്. ഖാലിസ്ഥാന്‍ അംഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ജാംനഗര്‍ ഹൗസ്, ഝന്ദേവാലന്‍ കെട്ടിടം, സാകെത് ഓഫീസ്, ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് ഓഫീസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസ്, ഡല്‍ഹി മെട്രോ, അംബാലയിലേയ്ക്കുള്ള ട്രെയിനുകള്‍ എന്നിവര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new