Dailyhunt
സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂന്‍ കോയിക്കല്‍ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കള്‍ക്കൊപ്പം മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീരോടെ നിന്ന ഭര്‍ത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാന്‍ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ െ്രെഡവറാണ് ലഡു മിയാന്‍. ആറു വര്‍ഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അടിയന്തരമായി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മന്ത്രി ചെയ്തു. മാന്നാറില്‍ നിന്നും പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി,പോസ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചു.

ഭര്‍ത്താവിനും കുട്ടികള്‍ക്ക് ആവശ്യമായ തുണികള്‍ വാങ്ങി നല്‍കുന്നതിന് ക്രമീകരണങ്ങള്‍ നടത്തി. 25,000 രൂപ ചെലവുകള്‍ക്കായി ലിഡു മിയാനെ ഏല്‍പ്പിച്ചു. തൊഴില്‍ വകുപ്പില്‍ നിന്ന് 50,000 രൂപ നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ വിളിച്ചുവരുത്തി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുവരെ താമസിക്കുന്നതിനായി ഭര്‍ത്താവിനെയും കുട്ടികളെയും സമീപത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി. ആലപ്പുഴയിലെ പിങ്ക് എന്ന സന്നദ്ധ സംഘടന കുഞ്ഞുങ്ങളുടെ സംരക്ഷണം താല്‍ക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. കെ സി വേണുഗോപാല്‍ എംപി വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് ക്രമീകരണം നടത്തുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ നടത്തുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എച്ച്‌ സലാം എംഎല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new