
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി. ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്, പഴംപച്ചക്കറി കടകള്‍, പാല്‍ ബൂത്തുകള്‍, മീന്‍ തുടങ്ങി അവശ്യസാധന സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. ഹോം ഡെലിവറിക്കും അനുമതിയുണ്ട്.
ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ തുറക്കാം. പാഴ്‌സല്‍ സര്‍വിസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ദീര്‍ഘദൂര സര്‍വിസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം. വിമാന സര്‍വിസുകള്‍ക്കും വിലക്കില്ല. പൊതുഗതാഗത ചരക്കുനീക്ക വാഹനങ്ങള്‍ക്കും സര്‍വിസ് നടത്താം.