Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ സെപ്തംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍

സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ സെപ്തംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച്‌ വാചസ്പതി

കേരളത്തിലെ 38 തദ്ദേശവാർഡുകളില്‍ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ . വിജ്ഞാപനം സെപ്തംബർ മൂന്നിന് പുറപ്പെടുവിക്കുന്നതാണ്. നാമ നിർദ്ദേശ പത്രിക സെപ്തംബർ മൂന്നു മുതല്‍ 10 വരെ സമർപ്പിക്കാവുന്നതാണ്.

നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്തംബർ 11ന് നടത്തുകയും ചെയ്യും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്തംബർ 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കുകയും ചെയ്യും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളില്‍ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് നഗരസഭാ വാർഡുകള്‍ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകള്‍, 23 പഞ്ചായത്ത് വാർഡുകള്‍ എന്നിവയിലെ വോട്ടർപട്ടികയാണ് പുതുക്കിയിട്ടുള്ളത്.

"

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new