Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സങ്കടക്കാഴ്ചയായി... എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂർ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകൻ വിബിൻ കുമാർ (25) ആണ് മരിച്ചത്.

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബൂദബിയില്‍ എത്തിയിട്ട് രണ്ടു വർഷമായി . മൃതദേഹം ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new