Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സങ്കടക്കാഴ്ചയായി... നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടര്‍ യാത്രികൻ ബസിനടിയില്‍പെട്ടു മരിച്ചു

സങ്കടക്കാഴ്ചയായി... നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടര്‍ യാത്രികൻ ബസിനടിയില്‍പെട്ടു മരിച്ചു

മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളേയും വെറുതേവിട്ടു... അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി

മദ്യത്തിന്റെ ലഹരിയില്‍ മതിമറന്നു!! ചോരത്തിളപ്പില്‍ കാറും കൊണ്ട് റോഡിലിറങ്ങി രണ്ട് യുവാക്കള്‍.. പിന്നാലെ ആ ദുരന്തം... ഒടുവില്‍ പ്രശാന്തെന്ന ചെറുപ്പക്കാരന് സ്വന്തം കാല്‍ നഷ്ടമായി

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാനൊരുങ്ങി കേരളം

സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവബത്ത വർദ്ധിപ്പിച്ചു...

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയില്‍പെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കല്‍ ബഥേലില്‍ തോമസ് ഏബ്രഹാം (തോമസ്‌കുട്ടി - 59) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4.10ന് കോഴഞ്ചേരി ടൗണിലുള്ള മുളമൂട്ടില്‍ കണ്ണാശുപത്രിയുടെ മുമ്പില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്‌കൂട്ടറില്‍ തട്ടുകയും തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസിന്റെ അടിയിലേക്കാണ് വീണത്.

ബസിന്റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയില്‍ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ഷൈനി തോമസ് (ഹെല്‍ത്ത് ഇൻസ്പെക്‌ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കള്‍: ഡോ.ഷാരോണ്‍, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new