സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അല്‍ ബാത്തിനില്‍ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അല്‍ ബാത്തിനില്‍ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ പതിനഞ്ചു വർഷമായി ഹഫർ അല്‍ ബാത്തിനില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കള്‍. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അല്‍ ബാത്തിനില്‍ തന്നെ ഖബറടക്കം നടത്തി.

