ഷാർജയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) മരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. കാർ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അബൂദബിയില്‍ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാർജ മേഖലയില്‍ സന്ദർശനത്തിന് എത്തിയതായിരുന്നു.
മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകള്‍ സനയാണ് ഭാര്യ. മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂർ ഖബർസ്ഥാനില്‍ ഖബറടക്കം നടന്നു.

