കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
സങ്കടക്കാഴ്ചയായി...സ്‌കൂട്ടറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്.
എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡില്‍ രാത്രി ഒമ്പതരയോടെ പെട്രോള്‍ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. എടവണ്ണപ്പാറയില്‍ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും സൈക്കിളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

