ഐഎസ്‌എല്‍ സീസണിലെ അവസാന മത്സരത്തില്‍ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്....
ഐപിഎല്ലില്‍ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം
സഞ്ജു സാംസണ് തകർപ്പൻ അർധ സെഞ്ച്വറി. ഐ.പി.എല്ലിലെ നിർണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിൻറെ അനായാസ ജയം.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 17.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ പത്തു പോയൻറുമായി ചെന്നൈ പ്ലേഓഫ് പ്രതീക്ഷ കൂടുതല്‍ സജീവമാക്കുകയും ചെയ്തു. എട്ടു പോയിൻറുള്ള ഡല്‍ഹി ഏഴാമതാണ്. 52 പന്തില്‍ ആറു സിക്സും ഏഴു ഫോറുമടക്കം 87 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നില്‍കുകയായിരുന്നു. പതിയെ തുടങ്ങിയ സഞ്ജു മധ്യ ഓവറുകളില്‍ തകർത്തടിക്കുകയും ചെയ്തു.
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു അഞ്ചാം സ്ഥാനത്തെത്തി, 402 റണ്‍സ്. മത്സരത്തില്‍ പ്ലെയർ ഓഫ് ദ് മാച്ചായ സഞ്ജു, സീസണില്‍ മൂന്നാം തവണയാണ് നേട്ടം സ്വന്തമാക്കുന്നത്.
നായകൻ ഋതുരാജ് ഗെയ്ക്വാദ് (13 പന്തില്‍ ആറ്), ഉർവില്‍ പട്ടേല്‍ (ഒമ്പത് പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. 31 പന്തില്‍ 41 റണ്‍സുമായി കാർതിക് ശർമ പുറത്താകാതെ നിന്നു. നേരത്തെ, ചെന്നൈയുടെ തകർപ്പൻ ബൗളിങ്ങാണ് ഡല്‍ഹിയെ ചെറിയ സ്കോറിലൊതുക്കിയത്.

