ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 492 അംഗ ഇന്ത്യൻ സംഘത്തിന് അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം. സെപ്തംബർ 19 മുതല്‍ ഒക്ടോബർ നാല് വരെയാണ് ടൂർണമെന്റ്. 35 കായിക ഇനങ്ങളിലായി 265 പുരുഷന്മാരും 227 വനിതകളും ഉള്‍പ്പെടുന്ന സംഘത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളി താരങ്ങള്‍ ഇടംനേടി.
കഴിഞ്ഞ തവണ 661 അംഗ സംഖ്യയായിരുന്നു. 73 അംഗ അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് (11 പേർ). കൂടാതെ, കേരളത്തിന് വേണ്ടി കളിക്കുന്ന വോളിബോള്‍ താരങ്ങളായ ജെറോം വിനീതും മുത്തുസ്വാമിയും ടീമില്‍ ഇടം നേടി.

