Monday, 20 Jan, 5.30 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
സര്‍ക്കാറുമായി ഈഗോ പ്രശ്നമില്ല; സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ചട്ട ലംഘനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ചട്ട ലംഘനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിയമനടപടിക്ക് പോകുന്നതിന് മുമ്ബ് ഗവര്‍ണറോട് അനുമതി വാങ്ങേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് അനുമതി വേണ്ടെന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും തന്നെ അറിയിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു. ഭരണഘടനയും നിയമവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഭരണഘടനാ സംവിധാനം തകരാന്‍ അനുവദിക്കില്ല. സര്‍ക്കാറുമായി ഈഗോ പ്രശ്നമില്ല. താനും സര്‍ക്കാറുമായുള്ള പ്രശ്നമായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തില്‍ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയിരുന്നു. ഗവര്‍ണറുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റം നടത്തിയിട്ടില്ലെന്നും ഭരണഘടനാ ലംഘനമോ ചട്ടലംഘനമോ ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാറിന്‍റെ വാദം. ഇതിനുപിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top