സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുല്‍, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിപുലിനെ സൗദിയിലെ അടുത്ത സ്ഥാനപതിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
നിലവിലെ അംബാസഡർ ഡോ. സുഹേല്‍ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും സൗദിയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനും അദ്ദേഹത്തിന്റെ കാലാവധി ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

