Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അല്‍ ഖർജില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികള്‍ അല്‍ ഖർജ് കെഎംസിസി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം അല്‍ ഖർജില്‍ തന്നെ ഖബറടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new