Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷത്തോടും കൂടിയ ശക്തമായ മഴ ലഭിച്ചേക്കാനാണ് സാധ്യത. അതോടൊപ്പം കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ കാറ്റും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new