ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം
നാളെ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താല്‍, വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നാളെ (ജൂലൈ 3, വെള്ളിയാഴ്ച) രാത്രി 11.30 വരെ 2.8 മുതല്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയും കള്ളക്കടല്‍ പ്രതിഭാസവും നിലനില്‍ക്കുന്ന ഘട്ടത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരയ്‌ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി.മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദപരിപാടികളും ഒഴിവാക്കണമെന്ന് നിർദേശം.മത്സ്യബന്ധന യാനങ്ങള്‍ ഹാർബറുകളില്‍ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുന്നത് കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവർ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധാപൂർവം പിന്തുടരണമെന്നും അടിയന്തര സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

