Thursday, 01 Oct, 2.27 pm മലയാളി വാര്‍ത്ത

കേരളം
ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതി.; മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്ബ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി ജി . സുധാകരന്‍

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതി. ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്ബായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകള്‍ക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന മറ്റ്‌ 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്ബ് തന്നെ കൊവിഡും മറ്റ് ദുരുന്തങ്ങളും മൂലം സര്‍ക്കാര്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്ബ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.

ആകെ 225 കോടി രൂപയാണ് ഈ വര്‍ഷം ശബരിമല റോഡുകള്‍ക്കായി ഭരണാനുമതി നല്‍കിയത്. മണ്ണാറകുളഞ്ഞി - പമ്ബാറോഡില്‍ ഈ വര്‍ഷമുണ്ടായ കാലവര്‍ഷക്കെടുതിയില്‍ പാറകളിലുണ്ടായ സ്ഥാനഭ്രംശം മൂലം വിള്ളല്‍ ഉണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവിടെ കയര്‍ ഭൂവസ്ത്രമുപയോഗിച്ച്‌ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 9.25 കോടി രൂപ ചിലവില്‍ പ്ലാപ്പള്ളി - ഗവി റോഡ് നവീകരണവും നടന്നു വരുന്നു. മണ്ണാറക്കുളഞ്ഞി-ഇലവുങ്കല്‍, മണ്ണാറക്കുളഞ്ഞി - ചാലക്കയം എന്നീ ഭാഗങ്ങള്‍ ദേശീയപാത നിര്‍മ്മാണത്തിന്‍്റെ പുതിയ പദ്ധതിയില്‍പ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കല്‍ - ചാലക്കയം റോഡിന്‍്റെ പുനര്‍ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിര്‍വ്വഹിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ഏറിവരികയാണ്. എന്നാല്‍ ശബരിമല പാതകളുടെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കാലത്തെ പുതിയ നിര്‍മാണവുമായി ഇടതു സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും ഒപ്പമുണ്ട്, സേവന ബദ്ധരായി, തീര്‍ത്ഥാടകര്‍ക്കൊപ്പം.. നന്ദി.. നന്ദി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top