ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡല്‍ഹിയില്‍ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 26 സർവീസുകള്‍ റദ്ദാക്കി. 390ലേറെ വിമാന സർവീസുകള്‍ വൈകുകയും ചെയ്തു.
ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിയത്. ജനക് പുരിയില്‍ അഞ്ചുമണിക്കൂറിനുള്ളില്‍ പെയ്തത് 67 മില്ലിമീറ്റർ മഴ. ഛത്തർപൂരില്‍ 57 മില്ലിമീറ്ററും പിതാംപുരയില്‍ 35 മില്ലിമീറ്ററും സഫ്ദർജംഗില്‍ 29 മില്ലിമീറ്ററും മഴയുണ്ടായി. വിമാനങ്ങളില്‍ 12 എണ്ണം ജയ്പുരിലേക്കും രണ്ടെണ്ണം ചണ്ഡീഗഢിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കി.മഥുര റോഡ്, കനോട്ട് പ്ലേസ്, ഭൈറോണ്‍ മാർഗ്, ഐ.ടി.ഒ, സഖിറ അണ്ടർപാസ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം താറുമാറിലായി.
ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി. ജില്ലകളില്‍ കനത്ത മഴയ്ക്ക് റെഡ് അലർട്ടും മറ്റു മേഖലകളില്‍ യെല്ലോ,ഓറഞ്ച് മുന്നറിയിപ്പുകളും നല്‍കുയിട്ടുണ്ട്.

