Friday, 20 Sep, 1.15 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ശരീരം ആരോ​ഗ്യത്തോടെ ഇരിക്കാന്‍ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അനില്‍ കപൂര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ് ...അവ ഏതെല്ലാമാണെന്നു കേട്ടാല്‍ നമ്മള്‍ പലര്‍ക്കും വിശ്വാസം വരില്ല; കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യന്‍ ഭക്ഷണമാണെന്നാണ് അനില്‍ കപൂര്‍ പറയുന്നത്

പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനില്‍ കപൂര്‍... പ്രായം കൂടുന്തോറും അഭിനയത്തിന്റെ തീഷ്ണത കൂടിക്കൊണ്ടിരിക്കുന്ന നടന്‍, അതാണ് അനില്‍ കപൂര്‍..62ാം വയസിലും കടുപ്പമേറിയ ആക്ഷന്‍ രംഗങ്ങളില്‍ അനായാസം അഭിനയിക്കുന്ന താരം എന്ന ഖ്യാതിയും താരത്തിനുണ്ട്

അനില്‍ കപൂറിന്റെ ആരോ​ഗ്യ രഹസ്യത്തിന് പിന്നിലെ ഭക്ഷണങ്ങള്‍ എന്താണെന്നറിയേണ്ടേ? 1979 ല്‍ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ് അനില്‍ കപൂര്‍ അഭിനയ ജീവിതം തുടങ്ങുന്നത് . പ്രായം 60 കഴിഞ്ഞെങ്കിലും ഇപ്പോഴും ആക്‌ഷന്‍ രംഗങ്ങള്‍ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം മുന്നിലാണ്. പ്രായം ഒട്ടുമേ ഏശാത്ത നടന്‍ അതിന്റെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്

ശരീരം ആരോ​ഗ്യത്തോടെ ഇരിക്കാന്‍ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അനില്‍ കപൂര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ് .അവ ഏതെല്ലാമാണെന്നു കേട്ടാല്‍ നമ്മള്‍ പലര്‍ക്കും വിശ്വാസം വരില്ല ..കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യന്‍ ഭക്ഷണമാണെന്നാണ് അനില്‍ കപൂര്‍ പറയുന്നത്

പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യന്‍ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്ബാര്‍, ചട്നി, ദോശ, അച്ചാറുകള്‍, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് അനില്‍ കപൂര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ വളരെ ആരോഗ്യകരമായ ഓപ്ഷനാണെന്നും അദ്ദേഹം പറയുന്നു.
പക്ഷെ ഒരുമിച്ചു മൂന്നുനേരം ഭക്ഷണം കഴിക്കുന്ന രീതിയല്ല അദ്ദേഹത്തിന്റേത് ..രണ്ടര മണിക്കൂര്‍ ഇടവിട്ട് അഞ്ചു മുതല്‍ ആറു വരെ പ്രാവശ്യം മീല്‍സ് കഴിക്കുന്ന രീതിയാണ് പിന്തുടരുന്നതത്രെ ..വെറുതെ ഭക്ഷണം കഴിക്കുക മാത്രമല്ല ഓരോ പ്രാവശ്യവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറിയും കണക്കാക്കാറുണ്ട് എന്നും താരം പറയുന്നു.

. ധാരളം മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്ന ശീലവുമുണ്ട്

രോഗികള്‍ക്കുള്ള ഭക്ഷണത്തില്‍ സാധാരണയായി കാണുന്നത് ഇ‍‍ഡ്‌ലി ആണ്. ഏറ്റവും സുരക്ഷിതമായ ഭക്ഷണ ഓപ്ഷനാണ് ഇതെന്നതു തന്നെയാണ് കാരണം. അതുതന്നെയാണ് എന്റെ സീക്രട്ടും. എന്റെ യൂത്ത് ലുക്കിനെ കുറിച്ചുള്ള തമാശകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. 80കളിലും 90കളിലും എന്റെ നെഞ്ചിനെ കളിയാക്കിവന്ന ട്രോളുകളും ഞാന്‍ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രാവിലെ എഴുന്നേറ്റാല്‍ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കുന്നതാണ് താരത്തിന്റെ രീതി. കാര്‍ബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയണ്‍ എന്നിവ ഇതിലൂടെ ലഭിക്കുമെന്ന് അനില്‍ കപൂര്‍ പറയുന്നു.

ദിവസവും രാവിലെ 10 മിനിറ്റ് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ജിമ്മിലെ വര്‍ക്ക്‌ഔട്ടും ബാക്കി ദിവസങ്ങളില്‍ ഔട്ട്ഡോര്‍ വര്‍ക്ക്‌ഔട്ടുമാണ് താരം ചെയ്ത് വരുന്നത്.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യായാമങ്ങളാണ് അനില്‍ കപൂര്‍ ചെയ്യുന്നതെന്നും പറയുന്നു ...

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top