യുവതിയെ കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ പ്രതികരണം പുറത്ത് . ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനുസമീപം കുന്നത്ത് വളപ്പില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിനു മുകളിലത്തെ മുറിയില്‍ ശിവപ്രസാദിന്റെ അമ്മ മൃതദേഹം കണ്ടെത്തി. വെങ്ങിണിശ്ശേരി ശങ്കരമംഗലം ക്ഷേത്രം റോഡില്‍ തോട്ടയത്ത് ജയന്റെയും ഗീതയുടെയും മകളാണ് ഉണ്ണിമായ.

