Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിബിഎസ്‌ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

സിബിഎസ്‌ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം

ഈ പ്രായത്തില്‍ ഇത്തരം നാടകങ്ങള്‍ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നല്‍കിയ മറുപടിയോ!?

റോഡരികില്‍ മരവിച്ചതുപോലെ നില്‍ക്കുന്ന ആളുകള്‍… വിളിച്ചിട്ടും പ്രതികരിക്കാതെ,..എന്താണ് യഥാർഥത്തില്‍ ഈ 'സോംബി ഡ്രഗ്'? ഇത് കഴിച്ചാല്‍ ഒരാള്‍ക്ക് എന്താണ് സംഭവിക്കുന്നത്?

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങള്‍ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

മഹാരാഷ്ട്രയിലെ വറോറയില്‍ സിബിഎസ്‌ഇ തായ്ക്വണ്ടോ മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃശൂര്‍ സ്വദേശി ഫൈസ് അബ്ദുള്‍ ജലാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഹാരാഷ്ട്രയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്താണ് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. മത്സരത്തിലെ എതിരാളിയും റഫറിയും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ഫൈസിന്റെ കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്‌ഇ സൗത്ത് സോണ്‍ (കേരളം, കര്‍ണാടക, മഹാരാഷ്ട്ര) വിദ്യാര്‍ത്ഥികള്‍ക്കുള്ള തായ്ക്വണ്ടോ മത്സരം നടന്നത്. തലയ്ക്ക് ഗുരുതരമായി ചവിട്ടേറ്റതോടെ ഫൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം വറോറയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ആരോഗ്യനില വഷളാണെന്ന് കണ്ടതോടെ എയര്‍ലിഫ്റ്റ് ചെയ്ത് എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തായ്ക്വണ്ടോയില്‍ അനുവദനീയമല്ലാത്ത രീതിയിലുള്ള കിക്കുകള്‍ എതിര്‍ മത്സരാര്‍ത്ഥിയായിരുന്ന കുട്ടി നടത്തിയെന്നാണ് വിവരം. ആദ്യം കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കിക്ക് ചെയ്തു. ഇതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി റഫറിയോട് പറഞ്ഞു. പക്ഷ, അടുത്ത കിക്ക് തലയിലേറ്റതോടെ കുട്ടി ബോധക്ഷയം വന്ന് വീഴുകയായിരുന്നു. എതിര്‍ മത്സരാര്‍ത്ഥി മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നിട്ടും റഫറി മത്സരം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

ഫൈസിന്റെ തലയോട്ടിക്കും തലയ്ക്കും ഇടയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ശസ്ത്രക്രിയയിലൂടെ ഈ രക്തം നീക്കം ചെയ്തു. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ മത്സരത്തിനായി കൊണ്ടുപോയത്. പരിക്ക് പറ്റിയ വിവരം കുടുംബത്തെ ആദ്യം അറിയിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. റഫറിക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new