Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം

ഗംഗാനദിയില്‍ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തില്‍ അഭിപ്രായം പങ്കുവച്ച്‌ സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

"നിങ്ങള്‍ നല്‍കിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകള്‍ക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്

അസമില്‍ മഴക്കെടുതിയില്‍ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു

സിക്കിമിലെ നാംചി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം. ലാല്‍ ബഹാദൂര്‍ റായ് (18), മാന്‍ ബഹാദൂര്‍ ഗുരുങ് (61) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലില്‍ റോഡിലേക്ക് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അനില്‍ റായ്, മോഹന്‍ ബഹാദൂര്‍ ഛേത്രി, മഹേന്ദ്ര റായ്, സോനം വാങ്ഡി ഭൂട്ടിയ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ജില്ലാ കലക്ടര്‍, അഡീഷണല്‍ ജില്ലാ കലക്ടര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ സ്ഥലത്തെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new