Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കില്‍: ചെറിയാൻ ഫിലിപ്പ്

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കില്‍: ചെറിയാൻ ഫിലിപ്പ്

വിദ്യാർത്ഥികള്‍ക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയില്‍ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച്‌ ചെന്നിത്തല..

യുകെയിലെ ആല്‍പ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്-നേപ്പാള്‍ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോണ്‍ കണക്‌ഷൻ പോയി; നേപ്പാളില്‍ കാണാതായവരുടെ കൂട്ടത്തില്‍ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിലാണ് കുടില്‍ കെട്ടി കഴിയുന്നത്. ഇതുവരെയും കുടികിടപ്പവകാശം പോലും ലഭിച്ചിട്ടില്ല. സി. പി.ഐ കുരയ്ക്കുകയല്ലാതെ കടിക്കുകയില്ലെന്ന് സി.പി.എം ന് അറിയാം.

എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് അർഹമായ പ്രതിപക്ഷ ഉപനേതൃപദവി തട്ടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എം നേതാക്കള്‍ പലവട്ടം പരിഹസിച്ചിട്ടും യജമാനന്മാർക്കു മുമ്പില്‍ സി.പി.ഐ നേതാക്കള്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ്. സെമിനാർ നടത്തി പഴയ കാലം സി.പി.എം - നെ ഓർമ്മിപ്പിക്കാനാണ് സി.പി.ഐയുടെ പുതിയ ശ്രമം.

ഒന്നാം കക്ഷിയായ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടായിരുന്നിട്ടും സി.പി.ഐ നേതാക്കളായ സി.അച്യുതമേനോനും പി.കെ. വാസുദേവൻ നായർക്കും മുഖ്യമന്ത്രി സ്ഥാനം സമ്മാനിച്ചത് കോണ്‍ഗ്രസാണ്. 1979-ല്‍ ആരുമറിയാതെ പി.കെ.വി മുഖ്യമന്ത്രി സ്ഥാനം സി.പി.എം ന് മുമ്പാകെ ബലിയർപ്പിച്ചതു മുതലാണ് സി. പി. ഐയുടെ പ്രതാപകാലം അസ്തമിക്കുകയും ശോഷിച്ചു തുടങ്ങുകയും ചെയ്തത്. വികസനത്തിൻ്റെ പൂക്കാലമെന്ന് ചരിത്രം വിലയിരുത്തുന്ന അച്യുതമേനോൻ ഭരണത്തെ സി.പി.എം എപ്പോഴും ബോധപൂർവ്വം അവഹേളിക്കുകയും തമസ്ക്കരിക്കുകയും ചെയ്തിട്ടും സി.പി.ഐയ്ക്ക് ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഴയ കാലത്തെ മധുരസ്മരണകള്‍ അയവിറക്കിയാണ് സി.പി.ഐ ജീവിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new