കണ്ണീർക്കാഴ്ചയായി... ഗോവയിലെ മപുസയ്ക്ക് അടുത്തുള്ള ഗുയിരിമില്‍ ഹോക്കി പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ ബോള്‍ തലയില്‍ അടിക്കുകയായിരുന്നു. ഗുയിരിമിലെ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ റുയീഷ ഖാർസെല്‍ (16) ആണ് മരിച്ചത്. പരിശീലന സെഷനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോള്‍ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു.
ബോള്‍ തട്ടി ബോധരഹിതയായ പെണ്‍കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരിശീലന വേളയില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ ആകസ്മിക വേർപാടില്‍ സ്കൂള്‍ അധികൃതരും കായിക പ്രേമികളും അനുശോചനം രേഖപ്പെടുത്തി. ഒരു സഹോദരനുണ്ട്.

