Dailyhunt
സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയില്‍ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റില്‍ അപായ സൈറണുകള്‍; സ്കൂളുകള്‍ ഓണ്‍ലൈൻ ക്ലാസുകളിലേക്ക്...

കാട്ടാനകള്‍ അപകടത്തില്‍പ്പെടുന്നത് തടയാൻ മധുക്കരയില്‍ ഡ്രോണ്‍യൂണിറ്റ് ഏർപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്... 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രോണുകള്‍ കാട്ടാനകള്‍ വരുന്നത് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ കണ്ടെത്തും

ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീർ താഴ്വരയില്‍ ഇന്ന് മൊബൈല്‍ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി

മധ്യപ്രദേശില്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ അധ്യാപകരോടു അനുമതി തേടി. തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി തിരികെ പരീക്ഷാഹാളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപികമാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആണ്‍കുഞ്ഞിനാണു ശുചിമുറിയില്‍വച്ച്‌ വിദ്യാര്‍ഥിനി ജന്മം നല്‍കിയത്. ശേഷം പെണ്‍കുട്ടിയേയും കുഞ്ഞിനെയും തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

അതേസമയം സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പൊലീസ് പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ യുവാവ് മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളുടെ മറുപടി. 2024ലെ ഗര്‍ബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി കണ്ടതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് പിതാവിന്റെ ഫോണുപയോഗിച്ചാണ് യുവാവുമായി സംസാരിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new