Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച്‌ രഞ്ജിനി ഹരിദാസ്

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്

ഇറാനിലെ സൈനിക താവളങ്ങളില്‍ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലില്‍ ജീവനിടുന്നു..!

ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി വിവസ്ത്രയായി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു. മുങ്ങിമരിക്കുന്നതിനു തൊട്ടുമുന്‍പായി യുവതി നഗ്‌നയായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതായും വിഗ്രഹം കയ്യിലെടുത്ത് ക്ഷേത്രക്കുളത്തിലേക്ക് പോവുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായില്ല.

തേജസ്വിനി എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതി ക്ഷേത്രത്തിനു സമീപത്തെത്തിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയായിരുന്നു. പിന്നാലെ അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് സമീപത്തെ കുളത്തിലേക്ക് നടന്നുപോയി വെള്ളത്തില്‍ ചാടി. ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ബോട്ടുകള്‍ വിന്യസിച്ചാണ് വിഗ്രഹത്തിനായി തിരച്ചില്‍ നടത്തുന്നത്. കേസിലെ നിര്‍ണായ തെളിവാണ് ഈ വിഗ്രഹം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയുടെ അമ്മ അരുണയെ പൊലീസ് ചോദ്യം ചെയ്തു. ക്ഷേത്രത്തിലെത്തുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തേജസ്വിനി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. അതേസമയം തന്നെ യുവതിയുടെ സാമ്പത്തിക ഇടപാടുകളും, ബന്ധങ്ങളുമെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്.

പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക വരുന്ന ഫ്‌ലാറ്റിലാണ് തേജസ്വിനി താമസിച്ചിരുന്നതെന്നും ഫ്‌ലാറ്റിന്റെ മുകളിലത്തെ രണ്ട് നിലകളും ലോഡ്ജ് പോലെ പ്രവര്‍ത്തിക്കുന്നവയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഭവങ്ങള്‍ക്ക് യുവതിയുടെ മരണവുമായി വല്ല ബന്ധവുമുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, സമീപത്തേയും ഫ്‌ലാറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new