Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് ബയോളജിക്കല്‍ പാര്‍ക്കില്‍ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...

സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് ബയോളജിക്കല്‍ പാര്‍ക്കില്‍ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റില്‍ ചാടി, നാടിനെ നടുക്കിയ ദുരന്തം...

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു....

രാജസ്ഥാനിലെ ജയ്പൂരില്‍ നഹർഗഡ് ബയോളജിക്കല്‍ പാർക്കില്‍ കടുവയുടെ ആക്രമണത്തില്‍ ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. പാർക്കിലെ പതിനാറാം നമ്പർ ഏരിയയില്‍ പുല്ല് വെട്ടുകയായിരുന്ന സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ഇരയായത്. ബുധനാഴ്ച രാവിലെ ആറോളം സ്ത്രീകളടങ്ങുന്ന സംഘം പാർക്കിനുള്ളില്‍ പുല്ല് വെട്ടിക്കൊണ്ടിരിക്കെയാണ് 'ശിവജി' എന്ന കടുവ ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. കടുവയെ കണ്ട് ഭയന്നോടിയ മറ്റ് സ്ത്രീകള്‍ സമീപത്തെ വേലിയിലും മരങ്ങളിലും കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഓടിരക്ഷപ്പെടാൻ സാധിക്കാതിരുന്ന സുഗ്ന ദേവിയെ കടുവ പിടികൂടി മാരകമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഈ വൻ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തൊഴിലാളികള്‍ പുല്ലുവെട്ടാൻ കയറിയ ഭാഗത്തെ കടുവക്കൂടിന്റെ വാതില്‍ മറ്റൊരു ജീവനക്കാരി അബദ്ധത്തില്‍ തുറന്നതാണ് അപകടത്തിന് വഴിവെച്ചത്. സാധാരണയായി ഇത്തരം അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ വന്യമൃഗങ്ങളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാറുണ്ടെങ്കിലും ഇവിടെ അതുണ്ടായില്ല. കൂടാതെ, പ്രദേശത്ത് കൃത്യമായ മൊബൈല്‍ നെറ്റ്വർക്ക് ലഭ്യമല്ലാതിരുന്നതിനാല്‍ വനംവകുപ്പിനെയോ പൊലീസിനെയോ സമയത്ത് വിവരമറിയിക്കാൻ കഴിഞ്ഞതുമില്ല. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ മയക്കുവെടി വെച്ച ശേഷമാണ് സുഗ്ന ദേവിയുടെ മൃതദേഹം പുറത്തെടുത്തത്. വൻ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരുമായി ഉദ്യോഗസ്ഥരും പ്രാദേശിക എംഎല്‍എയും ചർച്ചകള്‍ നടത്തി. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന സുഗ്ന ദേവിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും കരാർ അടിസ്ഥാനത്തില്‍ ജോലിയും നല്‍കാൻ ശുപാർശ ചെയ്യുമെന്ന് അധികൃതർ ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആമേർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new