അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. സുരക്ഷയ്ക്കായി പോർ വിമാനം സജ്ജമാക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനെയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവപ്പെട്ടിയും ഖമനെയിയുടെ ശവപ്പെട്ടിയോടൊപ്പം ഉണ്ടായിരുന്നു. പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ശവസംസ്കാര ചടങ്ങുകള്‍ക്കായി ജനക്കൂട്ടം ഒത്തുകൂടി.

