Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ച്‌ വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ച്‌ വിജയ്

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കടുത്ത പൂട്ട്; വിഐപി പരിഗണനകള്‍ക്ക് അന്ത്യം...

സത്യപ്രതിജ്ഞാ ചടങ്ങില്‍ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ താരം...

പുറത്താക്കിയാലും കോണ്‍ഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാല്‍ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച്‌ മുൻ എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍

ജൂണ്‍ 15 മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആശ വർക്കർമാർക്ക് 3000 രൂപയുടെ വർദ്ധനവ്; അങ്കണവാടി വർക്കർമാർക്കും പാചകതൊഴിലാളികള്‍ക്കും 1000 രൂപ വർധിപ്പിച്ചു; വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ നിർണായകമായ പ്രഖ്യാപനങ്ങള്‍

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 'തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരിനൊപ്പമുണ്ടെന്നും' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അതിനിടെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ച്‌ വിജയ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 2 മണ്ഡലത്തില്‍ നിന്ന് മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചിരുന്നു.അതിനാല്‍ തന്നെ ഒരിടത്ത് രാജിവയ്ക്കേണ്ടതുണ്ട്. തുടർന്ന് വിജയ് പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് രാജിവയ്ക്കുകയായിരുന്നു. മന്ത്രി സെക്കോട്ടയ്യന് രാജി സമർപ്പിച്ചു. ഈ മണ്ഡലത്തില്‍ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കും.

120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടില്‍ അധികാരമേറുന്നത്.

എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി അരുണ്‍രാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമല്‍കുമാർ, ഡോ.കെ.ടി പ്രഭു, സെല്‍വി.എസ്. കീർത്തന എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്. 29 കാരിയായ സെല്‍വിക്ക് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new