Dailyhunt
തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയല്‍ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക.

സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വെല്ലൂർ, തിരുപ്പത്തൂർ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗല്‍ എന്നിവിടങ്ങളിലാണ് പ്രചാരണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് ചെന്നൈയില്‍ പ്രചാരണം നടത്തും.

സ്റ്റാലിൻ സർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച്‌ പറയുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആർ ഡി ശേഖറിൻ്റെ ലക്ഷ്യമാണ്. വനിതകളുടെ വോട്ടുറപ്പിക്കാൻ ഡിഎംകെയും ടിവികെയും ശ്രമിക്കുമ്പോള്‍ വനിതയെ സ്ഥാനാർത്ഥിയാക്കിയാണ് എൻഡിഎ പരീക്ഷണം. പിഎംകെ ട്രഷറാറും എഴുത്തുകാരിയുമായ തിലകഭാമയാണ് മത്സരരംഗത്തുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new