പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്
വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍
കോവളത്ത് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തിനുസമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് ചൊവ്വ വൈകുന്നേരത്തോടെയാണ് ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഭിലാഷി(32)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുക്കില്‍ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. യുവതിയുടെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന ശബ്‌ദസന്ദേശവും കണ്ടെടുക്കുകയും ചെയ്തു. തന്റെ ഫോണ്‍ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും ഇനി ഇവിടെ നില്‍ക്കാനാകില്ലെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിലാഷ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും എഴുതിയിരുന്നു. അഭിലാഷാണ് മരണത്തിന് കാരണമെന്നും കുറിപ്പിലുണ്ട്.
തുടർന്നാണ് ബുധൻ രാവിലെ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണയ്ക്കാണ് കേസ്. ഫോണ്‍ വിശദപരിശോധനയ്ക്കായി ഫോറൻസിക് അധികൃതർക്ക് നല്‍കുമെന്ന് വിഴിഞ്ഞം എസ്‌ഐ ആർ പ്രശാന്ത് പറഞ്ഞു. നാഗർകോവില്‍ സ്വദേശികളായ നാഗരാജന്റെയും കലയുടെയും മകളാണ് വിഘ്‌നേശ്വരി. രണ്ടുവർഷം മുമ്പായിരുന്നു വിവാഹം നടന്നത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ടോടെ അഭിലാഷിന്റെ അച്ഛൻ ചന്ദ്രൻ എത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു.
ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ അയല്‍വാസിയുടെ സഹായത്തോടെ ജനല്‍ച്ചില്ല് തകർത്തു നോക്കുമ്പോഴാണ് വിഘ്‌നേശ്വരിയെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണപ്പെടുന്നത്.

