Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി; ശരീരത്തില്‍ മോര്‍ഫിന്റെ അളവ് കൂടുതല്‍; ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി; ശരീരത്തില്‍ മോര്‍ഫിന്റെ അളവ് കൂടുതല്‍; ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച്‌ ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച്‌ അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച്‌ സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസില്‍ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ നിർണായക വിവരം പുറത്ത്. സംഭവിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറൻസിക് പരിശോധന ഫലത്തില്‍ നിന്നും മനസിലാകുന്നത് . മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി മാറിയിരുന്നതായി ഫൊറൻസിക് പരിശോധനയില്‍ കണ്ടെത്തി.

തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാവാം മരണകാരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ല. അബ്ദുല്ലയുടെ ശരീരത്തില്‍ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നല്‍കിയിട്ടുണ്ട്. അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് സംശയമുയർന്നിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new