Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 മരണം...

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 മരണം...

'കാമികാസെ ഡോള്‍ഫിനുകള്‍' എന്ന അവകാശവാദം: സമുദ്ര സസ്തനികള്‍ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകള്‍ പുതിയ തലത്തിലേക്ക്..

ഇറാനില്‍ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച്‌ ജയശങ്കര്‍ ഇറങ്ങും..!

റഷ്യ-യുക്രൈൻ യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച്‌ പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 പേർ മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ബാങ്കോക്കിലെ വടക്കൻ ഭാഗത്തുള്ള ന ലജ്പ്രാഓ എന്ന പബ്ബിലാണ് പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായത്.

അർദ്ധരാത്രിയോടെ ഇവിടെ സംഗീത പരിപാടികള്‍ നടക്കുകയായിരുന്നു എന്ന് സൂചനകളുണ്ട്. ഇതിനിടെ കറുത്ത പുക ഉയരുന്നതും ആളുകള്‍ ഓടുന്നതും പലരും കണ്ടതായാണ് സൂചനകളുള്ളത്. 27 പേർ തീപിടിത്തത്തില്‍ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റതായും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരണ്‍വീരകുല്‍ വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു. സ്ഥലത്ത് സംഗീതപരിപാടി നടത്തുകയായിരുന്ന ഒരു സംഗീതജ്ഞൻ, സ്റ്റേജിന് സമീപത്തുള്ള സർക്യൂട്ട് ബ്രേക്കറില്‍ നിന്നും കറുത്ത പുക വരുന്നത് കണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അറിയിച്ചു. ഇത്തരത്തില്‍ പുക വന്നതിന് പിന്നാലെ കറന്റ് പോകുകയും പിന്നെ ഉഗ്രശബ്‌ദത്തില്‍ പൊട്ടിത്തെറി ഉണ്ടാകുകയുമായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റവരും മരിച്ചവരും അടുത്ത് റെസ്റ്റ് റൂമില്‍ ഉണ്ടായിരുന്നവരാണെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അരമണിക്കൂറില്‍ തീയണച്ചു. പക്ഷെ അപ്പോഴേക്കും 27 പേരുടെ ജീവൻ നഷ്‌ടമായിരുന്നു. പബ്ബില്‍ കാര്യമായ നാശനഷ്‌ടങ്ങളുണ്ടായി. തായ്‌ലൻഡില്‍ വർഷങ്ങള്‍ മുൻപും സമാനമായ അപകടം ഉണ്ടായിരുന്നു,

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new