Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തായ്ലൻഡിനെ 94 റണ്‍സിന് തകര്‍ത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റിന് തുടക്കം...

തായ്ലൻഡിനെ 94 റണ്‍സിന് തകര്‍ത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റിന് തുടക്കം...

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്

വനിതാ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ തായ്ലൻഡിനെ 94 റണ്‍സിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം കുറിക്കുകയായിരുന്നു. ബാറ്റിങ്ങില്‍ നേരിട്ട തകർച്ചയ്ക്കു ശേഷം ബൗളിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

ഷഫാലി വർമയുടെ ബാറ്റിങ് കരുത്തില്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡ് 16.1 ഓവറില്‍ വെറും 65 റണ്‍സിന് ഓള്‍ഔട്ടായി. ഷഫാലി 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 64 റണ്‍സെടുക്കുകയായിരുന്നു. വെറും 26 പന്തില്‍ നിന്നാണ് ഷഫാലി തന്റെ 19-ാം ടി20 അന്താരാഷ്ട്ര അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

സ്മൃതി മന്ദാന 10 പന്തില്‍ 19 റണ്‍സെടുത്തു നില്‍ക്കെ റണ്ണൗട്ടായി. അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച പ്രതിക റാവല്‍ 18 പന്തില്‍ 22 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. എന്നാല്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യൻ ഇന്നിങ്‌സ് തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തില്‍ 10 ഓവറില്‍ 101/2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക്, പിന്നീട് 36 റണ്‍സിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളാണ്.
പ്രതിക റാവലിന്റെ വിക്കറ്റ് വീഴ്ത്തി തായ്ലൻഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

പിന്നാലെ ഷഫാലിയെ സുലീപോണ്‍ ലാവോമി സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയും ചെയ്തു. മത്സരത്തില്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ലാവോമിയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് വഴിമരുന്നിട്ടത്. റിച്ചാ ഘോഷിനെ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താക്കാനും ലാവോമിക്കായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (9 പന്തില്‍ 5), ദീപ്തി ശർമ്മ (5) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യ 112/4 എന്ന നിലയില്‍ നിന്നും 137/9 എന്ന നിലയിലേക്ക് തകരുകയായിരുന്നു. അവസാന ഓവറുകളില്‍ ക്രാന്തി ഗൗഡ് (എട്ട് പന്തില്‍ 15) നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യയെ 159 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. തായ്‌ലൻഡിനായി സുനിത ചതുരോംഗ്‌രത്‌ന രണ്ടു വിക്കറ്റ് വീഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new