Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു

സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച്‌ അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..

ഗുജറാത്തിലെ അഹമ്മദാബാദില്‍ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം... ഒമ്പത് പേർക്ക് പരുക്ക്, സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍

തീരദേശപാതയില്‍ കടലിലൂടെയുള്ള തുരങ്കത്തിലൂടെ ഓടവേ കാറിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഹാജി അലിയില്‍ നിന്നു വര്‍ളി ദിശയിലേക്കുള്ള തുരങ്കത്തില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. തീപിടിച്ച കാറിനു പിന്നാലെയുണ്ടായിരുന്ന വാഹനങ്ങള്‍ തുരങ്കത്തില്‍ കുടുങ്ങി. പലരും വാഹനം ഉപേക്ഷിച്ച്‌ ഇറങ്ങിയോടി; ആളപായമില്ല. 20 മിനിറ്റിനു ശേഷമാണു തീയണയ്ക്കാനായത്. 45 മിനിറ്റിനു ശേഷം ഗതാഗതം പുനരാരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

ഭയാനകമായ അനുഭവമായിരുന്നുവെന്ന് സംഭവത്തെ കുറിച്ച്‌ ദൃക്‌സാക്ഷികളിലൊരാള്‍ പ്രതികരിച്ചു. 'ഒരു കാറിനു തീപിടിച്ചതും ഗതാഗതം സ്തംഭിച്ചു; അതോടെ, ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. തീയും പുകയും ഉയര്‍ന്നതോടെ പലരും പേടിച്ചു, കാറുകള്‍ ഉപേക്ഷിച്ച്‌ ഓടി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ദുരന്തരംഗങ്ങളാണു മനസ്സിലേക്കു കടന്നുവന്നത്'- തീപിടിത്തം നടക്കുമ്പോള്‍ തുരങ്കത്തിലുണ്ടായിരുന്ന ഫെഡറേഷന്‍ ഓഫ് റീട്ടെയ്ല്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് വിരേന്‍ ഷാ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നു വാഹനയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം എടുത്തുകാണിക്കുന്നുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. അപകടഘട്ടത്തില്‍ എന്തു ചെയ്യണം, ആളുകളെ എങ്ങനെ ഒഴിപ്പിക്കണം എന്നതു സംബന്ധിച്ച സൂചനാ ബോര്‍ഡുകള്‍ തുരങ്കത്തില്‍ സ്ഥാപിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new