വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേട്ടവയത്തലൈയില്‍ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ത്ഥി രമേശിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിന് തീയിട്ടതിനൊപ്പം അവിടെ സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകളും ബാനറുകളും അക്രമികള്‍ പൂര്‍ണ്ണമായും കീറി നശിപ്പിച്ചു. സംഭവത്തില്‍ ടിവികെ യൂണിയന്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതര്‍ ഓഫീസിന് തീയിട്ടതെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായ രമേശ് പറഞ്ഞു. മുഴുവന്‍ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നടത്താന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മൂന്നുദിവസം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. പീപ്പിള്‍സ് പള്‍സ്, ചാണക്യ തുടങ്ങിയ ഏജന്‍സികള്‍ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോള്‍ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ - ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ ടിവികെയ്ക്കാണ് മേല്‍ക്കെ.

