Dailyhunt
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോള്‍ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടിരിക്കും; അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ സഖാവ്! വി. ശിവൻകുട്ടിയെ കുറിച്ച്‌ നിര്‍ണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച്‌ ബിനീഷ് കോടിയേരി

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോള്‍ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടിരിക്കും; അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ സഖാവ്! വി. ശിവൻകുട്ടിയെ കുറിച്ച്‌ നിര്‍ണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച്‌ ബിനീഷ് കോടിയേരി

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ച്‌ വിജയ്

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്; തമിഴ്നാട്ടിലെ ജനങ്ങള്‍ താങ്കളില്‍ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു; വിജയിനെ അഭിനന്ദിച്ച്‌ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ

വിജയ് കൂടുതല്‍ ജാഗ്രതയോടെ വളരേണ്ട നേതാവാണ്; രാഷ്ട്രീയ ചരിത്രത്തിലെ പല പാഠങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്; ജനങ്ങള്‍ അതിവേഗം ഉയർത്തിയ നേതാക്കളെ, അതേ വേഗത്തില്‍ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ കുറവല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്നറിയിപ്പ്

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാര്‍ മൂന്നു വര്‍ഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണയാണ്; മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ; പിണറായി വിജയനും എംവി ഗോവിന്ദനും രാജ്യത്തെ ഒരു നിയമവും ബാധകമല്ല?

വി. ശിവൻകുട്ടിയെ കുറിച്ച്‌ നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച്‌ ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ സഖാവ്! പദവികളല്ല, താൻ ചെയ്ത പ്രവർത്തനങ്ങളാണ് ഒരാളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരില്‍ ഒരാളായി സഖാവ് വി. ശിവൻകുട്ടി എന്നും ഓർമ്മിക്കപ്പെടും. കേവലം ഒരു മന്ത്രി എന്നതിലുപരി, കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട 'ശിവൻകുട്ടി അപ്പുപ്പൻ' ആയി അദ്ദേഹം മാറിയത് ആത്മാർത്ഥമായ ഇടപെടലുകളിലൂടെയാണ്.

അക്ഷരമുറ്റത്തെ കരുതലിന്റെ മുഖം, ദുരന്തങ്ങള്‍ തളർത്തിയ കുട്ടികള്‍ക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പുവരുത്തിയ ആ വലിയ മനസ്സ് നമ്മള്‍ കണ്ടതാണ്. "പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടി പോലും വിനോദയാത്രകളില്‍ നിന്ന് ഒഴിവാക്കപ്പെടരുത്" എന്ന കർശന നിർദ്ദേശം നല്‍കിയപ്പോള്‍, അത് സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ക്ലാസ് മുറികളില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച്‌ ഫീസ് ചോദിച്ച്‌ ഒരു കുഞ്ഞുമനസ്സും വേദനിക്കാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് വിപ്ലവകരമായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new