Dailyhunt
തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

വഴിയിലപഴകുറ്റി നാലുവരിപ്പാതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. നെടുമങ്ങാട-്‌വേങ്കോട്മുക്കോല വഴി വരുന്ന കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഏണിക്കര-നെട്ടയം-കല്ലയംപള്ളിമുക്ക്-വഴിയില വഴി പേരൂര്‍ക്കട ഭാഗത്തേയ്ക്കും തിരിച്ചും പോകേണ്ടതാണ്. നെടുമങ്ങാട് നിന്നും 8ാം കല്ലിലൂടെ വരുന്ന വാഹനങ്ങള്‍ കാച്ചാണി മുക്കോല വഴയില റോഡിലൂടെ പേരൂര്‍ക്കട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്. മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റര്‍ വീതിയില്‍ വഴി അനുവദിച്ചു ചെറിയ വാഹനങ്ങള്‍ കടത്തിവിടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new