Thursday, 29 Aug, 3.56 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കിയത് എം.എ. യൂസഫലി

തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കി എം.എ. യൂസഫലി. ഇതോടെ വിമാനത്താവളം അദാനി ഗ്രൂപ്പിന് കിട്ടുമോ എന്ന സംശയം മാറുകയാണ്. സാങ്കേതിക നടത്തിപ്പ് ചുമതല സര്‍ക്കാരിനായിരിക്കും. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഓഹരികള്‍ യൂസഫലിയാണ് സ്വന്തമാക്കിയത്. ഇതിന്റെ ചുവടുപറ്റിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലും യൂസഫലിക്ക് ഷെയര്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) കമ്ബനിയുടെ കീഴിലാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. നേരത്തെ ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതില്‍ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിയാണ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വകാര്യവത്കരണത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറിയത്. ടെന്‍ഡറില്‍ ടിയാലും പങ്കെടുത്തെങ്കിലും ക്വോട്ട് ചെയ്ത തുക ചെറുതായതാണ് സംസ്ഥാനം പിന്തള്ളപ്പെടാന്‍ കാരണം. കെഎസ്‌ഐഡിസിയുടെ കീഴിലാണ് ടിയാല്‍ കമ്ബനി രൂപീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.

ഇതിന്റെ ചുവടുപിടിച്ചാണ് യൂസഫലിക്ക് വലിയൊരു ഷെയര്‍ നല്‍കി വിമാനത്താവള നടത്തിപ്പവകാശം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. നിലവില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ യൂസഫലിക്ക് 40%ത്തിലധികം ഓഹരിയുണ്ട്. തിരുവനന്തപുരത്തും ഷെയറെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങള്‍ സ്വന്തമാക്കിയ സ്വകാര്യ വക്തിയെന്ന ബഹുമതിയും യൂസഫലിക്ക് സ്വന്തം. 268 ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിനു വഴങ്ങാന്‍ അദ്ദേഹം തയാറായില്ല.

സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചെയര്‍മാന്‍ സ്ഥാനവും 26% ഓഹരിയും ലാഭവിഹിതവും നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. തത്കാലം അക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നടത്തുന്ന അദാനിക്ക് വിമാനത്താവളവും സ്വന്തമാക്കാനുള്ള പഴുതാകും അതെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി അവരുടെ ആവശ്യം തള്ളിയത്. തുടര്‍ന്നാണ് യൂസഫലിക്ക് മുഖ്യ ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമായിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top