Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലില്‍ മലേഷ്യയ്‌ക്കെതിരെ 86 റണ്‍സിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു

ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ

കെസിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്. ആനന്ദ് ജോസഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തോല്‍വിയുടെ വക്കില്‍ നിന്നും തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ട്രിവാന്‍ഡ്രം റോയല്‍സ് - 20 ഓവറില്‍ 163/5, തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 167/9

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സിന് മൂന്നാം ഓവറില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറില്‍ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി.

28 റണ്‍സെടുത്ത അഭിഷേക് പി. നായര്‍ ബിജു നാരായണന്റെ പന്തില്‍ പുറത്താകുകയും ചെയ്തു. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറുടെ ഇന്നിങ്‌സാണ് റോയല്‍സിനെ രക്ഷിച്ചത്.

സിജോമോന്‍ ജോസഫിനൊപ്പം 21 റണ്‍സ് കൂട്ടിച്ചേര്‍ത്ത അക്ഷയ് തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ പായിക്കുകയായിരുന്നു. 20 റണ്‍സെടുത്ത സിജോമോന്‍ ജോസഫ് ബിജു നാരായണന്റെ പന്തില്‍ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖില്‍ അക്ഷയ്ക്ക് മികച്ച പിന്തുണയാകുകയും ചെയ്തു. രണ്ടുപേരും ചേര്‍ന്ന് 34 പന്തുകളില്‍ കൂട്ടിച്ചേര്‍ത്ത 70 റണ്‍സാണ് റോയല്‍സിന്റെ സ്‌കോര്‍ 163ല്‍ എത്തിച്ചത്.

അവസാന രണ്ട് ഓവറില്‍ 38 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അബ്ദുള്‍ റമീസ് എറിഞ്ഞ അവസാന ഓവറില്‍ സിക്‌സര്‍ പറത്തിയാണ് അക്ഷയ് തന്റെ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

26 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 53 റണ്‍സുമായി അക്ഷയ് പുറത്താകാതെ നിന്നു. എം. നിഖില്‍ പുറത്താകാതെ 28 റണ്‍സെടുത്തു. ടൈറ്റന്‍സിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new